ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ എസ്എഫ്‌ഐ മാര്‍ച്ച്; എഎ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി; ഉച്ചയ്ക്ക് ശേഷം വിധി

Jaihind Webdesk
Saturday, December 2, 2023


ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാക്കളായ എഎ റഹീമും എം.സ്വരാജും കുറ്റക്കാരെന്ന് കോടതി. 2010ല്‍ മ്യൂസിയം പോലീസെടുത്ത കേസിലാണ് ഇരുവരും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. പൊലീസ് ബാരിക്കേട് തകര്‍ത്തുവെന്നും വാഹനങ്ങള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. കേസില്‍ ശിക്ഷ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധി പറയും.