കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക- ആരോഗ്യരംഗത്തെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായി കൂടിക്കാഴ്ച നടത്തി.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരുടേയും സംവാദം.
കൊവിഡ്, ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ ദരിദ്രരെ സഹായിക്കാന്‍ 65000 കോടി രൂപയുടെ പാക്കേജ് വേണ്ടിവരുമെന്ന് രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. ഇന്ത്യയില്‍ ലോക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ല. ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് ജാഗ്രതയോടെയും കൃത്യമായ വീക്ഷണത്തോടെയുമായിരിക്കണം. പൊതുഗതാഗതം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ വേണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് കൊവിഡ് പരിശോധന ഇരട്ടിയാക്കണമെന്ന് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ വിഭജനവും വിദ്വേഷവും വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിലും രാഹുല്‍ ഗാന്ധി വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും.