വര്‍ക്കല എസ് എന്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത എസ് എഫ് ഐ പ്രവര്‍ത്തകരെ കോളേജില്‍ നിന്നും അനിശ്ചിത കാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു.
കോളേജ് യൂണിയന്‍ സംഘടിപ്പിച്ച വാലന്റൈന്‍സ് പ്രോഗ്രാമിനിടയിലാണ് സംഭവം. SFI മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് വിശാല്‍, കമ്മിറ്റി അംഗം അമല്‍ കൂടാതെ SFI പ്രവര്‍ത്തകരായ അഭിലാഷ്, മിഥുന്‍,യദു,നന്ദു എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആദിത്യന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടി. സംഭവത്തില്‍ വര്‍ക്കല പോലീസ് കേസ് എടുത്തിട്ടുണ്ട്