കണ്ണൂർ കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ റാഗിംഗ്; 20 വിദ്യാർത്ഥികള്‍ക്കെതിരെ കേസ് | VIDEO

Tuesday, August 13, 2024

 

കണ്ണൂർ: കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ റാഗിംഗുമായി ബന്ധപ്പെട്ട് 20 വിദ്യാർത്ഥികൾക്ക് എതിരെ പോലീസ് കേസെടുത്തു. പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിലാണ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ട് അജ്മൽ എന്ന വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളായ 20 പേർ പിൻതുടർന്ന് മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റ അജ്മൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് 4.30ന് സ്കൂൾ പരിസരത്തെ വഴിയിൽ വെച്ചാണ് സംഭവം. ഇതേ സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് അജ്മലിനെ മർദ്ദിക്കുകയായിരുന്നു. കഴുത്തിനും കൈക്കും തലക്കും പരിക്കേറ്റ അജ്മലിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളവല്ലൂർ പോലീസ് പരിധിയിലാണ് സംഭവം.