പരിക്കിനെ തുടർന്ന് റഫേൽ നദാൽ യുഎസ് ഓപ്പൺ സെമിയിൽ നിന്ന് പിൻവാങ്ങി. ഇതോടെ ഡെൽപോർട്ടോ ഫൈനലിൽ എത്തി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് നദാൽ പിൻവാങ്ങിയത്.
ആദ്യ സെറ്റ് യുവാൻ ഡെൽ പോർട്ടോ 7-6(3) നേടി. രണ്ടാം സെറ്റിനിടെയാണ് പരിക്ക് ഗുരുതരമായതിനെതുടർന്ന് പിൻമാറാൻ നദാൽ തീരുമാനിച്ചത്.
Unfortunately, Rafa Nadal has retired after 2 sets in the semifinals, sending Juan Martin del Potro through to the final…#USOpen pic.twitter.com/uegztbgIyl
— US Open Tennis (@usopen) September 7, 2018
7-6, 6-2 എന്ന സ്കോറോടെ 9 വർഷത്തിന് ശേഷമുള്ള തന്റെ രണ്ടാം ഫൈനലിൽ കടന്നെങ്കിലും ഡെൽപോർട്ടോ സന്തുഷ്ടനല്ല. ക്വാർട്ടർ ഫൈനലിൽ 5 മണിക്കൂറോളം നീണ്ട മത്സരത്തിനൊടുവിൽ വിജയിച്ച് സെമിയിൽ എത്തിയ നദാലിന് മേൽ ഇങ്ങനൊരു വിജയം അല്ല വെണ്ടതെന്ന് ഡെൽപോർട്ടോ പറഞ്ഞു. നദാൽ മികച്ച ഒരു പോരാളിയാണെന്നും അതാണ് അദ്ദേഹവുമായി മത്സരിക്കുന്നതിലെ ആവേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.