വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി ആശുപത്രിയില്‍. കൊല്ലം സ്വദേശിയായ കുട്ടിയെ തിരുവനന്തപുരം എസ്‌ഐടിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുന്‍പാണ് കുട്ടിയെ നായ കടിച്ചത്. വാക്‌സിന്‍ അവസാന ഡോസ് എടുക്കും മുന്‍പേ കുട്ടിക്ക് പനി തുടങ്ങിയിരുന്നു. വീട്ടുമുറ്റത്തു നിന്ന് കളിക്കുമ്പോഴാണ് കുട്ടിയെ തെരുവ് നായ ആക്രമിക്കുന്നത്.
കഴിഞ്ഞ മാസം 8 നാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. അന്ന് തന്നെ ആശുപത്രിക്കാര്‍ നിര്‍ദേശിച്ചതിനനുസരിച്ച് പ്രതിരോധ വാക്‌സീന്‍ എടുത്തിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. നാല് ഡോസുള്ള വാക്‌സീന്റെ അവസാന ഡോസ് മെയ് ആറിനായിരുന്നു എടുക്കേണ്ടത്. എന്നാല്‍, കുട്ടിക്ക് ഏപ്രില്‍ 28 ന് തന്നെ പനി തുടങ്ങുകയായിരുന്നു. പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഈ വര്‍ഷം മാത്രം ഏകദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം ആളുകളാണ് തെരുവ് നായ ആക്രമണത്തില്‍ ചികില്‍സ നേടിയിട്ടുള്ളത്. ഇതില്‍ നിന്ന് ഗുരുതരമായ പ്രശ്‌നമാണ് ഇതെന്ന് വ്യക്തമാകുകയാണ്. ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഇത്തരം തുടര്‍ സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്. മലപ്പുറത്ത് പേവിഷബാധയേറ്റ് അഞ്ച് വയസ്സുകാരി മരിച്ചത് കഴിഞ്ഞ ദിവസമാണ്.