ആര്‍.എല്‍.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Jaihind Webdesk
Friday, June 7, 2024

 

 

കൊച്ചി: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ ജാതീയാധിക്ഷേപം നടത്തിയ കേസിൽ നൃത്താധ്യാപിക സത്യഭാമ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ സംബന്ധിച്ച പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസെടുത്ത കേസിലാണ് മുൻകൂർ ജാമ്യ അപേക്ഷ. യുട്യൂബിലെ അഭിമുഖത്തിൽ ആരുടേയും പേരെടുത്തുപറഞ്ഞിട്ടില്ലെന്നും വീഡിയോ അപ്‌ലോഡ് ചെയ്തവർക്ക് ജാമ്യം  ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു സത്യഭാമയുടെ വാദം.