കുവൈറ്റ് : കുവൈറ്റിൽ ഗൾഫ് എയർ യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി .
ലാന്‍ഡിംഗിനിടെ ഉണ്ടായ യന്ത്ര തകരാർ മൂലമാണ് നടപടി എന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു .
കുവൈറ്റ് വിമാനത്താവളത്തിൽ ഗൾഫ് എയർ ജിഎഫ് 215 വിമാനത്തിൽ നിന്നും യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കുകയായിരുന്നു. ലാന്‍ഡിംഗിനിടെ ഉണ്ടായ യന്ത്ര തകരാർ മൂലമാണ് അടിയന്തിര നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ബഹ്‌റിനിൽ നിന്നും കുവൈറ്റിലേക്ക് യാത്ര നടത്തിയ എയർബസ് എ 321 വിമാനത്തിൽ 7 ജീവനക്കാർ അടക്കം അറുപത്തി ഒൻപതു പേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നും കുവൈറ്റ് സിവിൽ ഏവിയേഷൻ അറിയിച്ചു.
റഡാര്‍ സംവിധാനത്തിലെ തകരാര്‍ മൂലം തടസ്സപെട്ടിരുന്ന വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയില്‍ ആയതായും അധികൃതർ അറിയിച്ചു.