കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോ ചിത്രീകരണത്തിന്‍റെ കരാർ സിഐടിയു നേതാവിന്. സിഐടിയു നേതൃത്വം നൽകുന്ന കേരള ഫോട്ടോഗ്രാഫേഴ്സ് ആൻറ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ നേതാവയ സഞ്ജീവനാണ് കരാറെടുത്തിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പടെയുളള വിഡിയോ ചിത്രീകരിക്കേണ്ട കരാറാണ് സിഐടിയു നേതാവിന് ലഭിച്ചിരിക്കുന്നത്. ഇല്ലാത്ത സ്ഥാപനത്തിന്‍റെ പേരിലാണ് കരാർ നേടി എടുത്തതെന്ന് ആക്ഷേപം.
ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് ഉൾപ്പടെയുള്ള ചിത്രീകരണത്തിന് കരാർ നൽകിയതാണ് വിവാദമായിരിക്കുന്നത്. സിഐടിയു നേതൃത്വം നൽകുന്ന കേരള ഫോട്ടോഗ്രാഫേഴ്സ് ആൻറ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ നേതാവായ സൻജീവനാണ് ചിത്രികരണത്തിന്‍റെ കരാർ നൽകിയിരിക്കുന്നത്. മൂവി ഹട്ട് പുതിയ തെരു എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് ഇയാൾ ക്വട്ടേഷൻ നൽകിയത്. നിലവിൽ ഇല്ലാത്ത സ്ഥാപനത്തിന്‍റെ പേരിലാണ് ഇയാൾ കരാറെടുത്തത്.
മൂവി ഹൗസ് എന്ന പേരിൽ പുതിയ തെരുവിലൊ, ചിറക്കലോ സ്ഥാപനം ഇല്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള ജില്ലയാണ് കണ്ണൂർ.വോട്ടെടുപ്പ് ദിവസം പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പടെയുള്ള വി ഡിയോകൾ ചിത്രികരിക്കേണ്ട കരാറാണ് ഈ രംഗത്ത് മുൻ പരിചയം ഇല്ലാത്തവർക്ക് നൽകിയത്.പ്രശ്നബാധിത ബൂത്തുകളിൽ കള്ളവോട്ടും അക്രമവും നടക്കുന്നത് പരിശോധിക്കാനുള്ള വി ഡിയോ ചിത്രികരണവും സിഐടിയു സംഘടനകൾക്ക് നൽകിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു രാഷ്ട്രിയ പാർട്ടിയുടെ തൊഴിലാളി സംഘടനയുടെ നേതാവിന് കരാർ നൽകിയതിന് എതിരെ വിവിധ സംഘടനകൾ ജില്ലാ വരണാധികാരിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ ക്കും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിട്ടുണ്ട്.കള്ളവോട്ടിന് കുപ്രസിദ്ധി നേടിയ കണ്ണൂരിലെ ബൂത്തുകളിൽ കള്ളവോട്ട് തടയാനുള്ള വിഡിയോ ചിത്രീകരണത്തിന്‍റെ കരാർ സിഐടിയു നേതാവിന് നൽകിയതിന് എതിരെ കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
https://www.youtube.com/watch?v=u9iQnvr6Wyo&feature=youtu.be