മലപ്പുറത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി; കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു

Thursday, March 7, 2024

മലപ്പുറം:  മലപ്പുറം താനൂരില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഓള്‍ഡ് സ്‌കീം പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ന്യൂ സ്‌കീം പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കാണ് മാറി നല്‍കിയത്. ഇന്ന് നടന്ന ഹയർ സെക്കൻഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്.  ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ത്ഥികള്‍ അറിയിച്ചപ്പോഴാണ് അധ്യപകര്‍ അറിഞ്ഞത്. തുടർന്ന് ചോദ്യപേപ്പര്‍ മാറി നല്‍കിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു.