ക്വാറന്‍റൈന്‍ ലംഘിച്ചു; കമല്‍ ഹാസന് നോട്ടീസയച്ച് ആരോഗ്യവകുപ്പ്

Jaihind Webdesk
Monday, December 6, 2021

ചെന്നൈ : ക്വാറന്‍റൈന്‍ ലംഘിച്ചതിന് നടന്‍ കമല്‍ ഹാസന് നോട്ടീസയച്ച് ആരോഗ്യവകുപ്പ്. കൊവിഡ് ചികിത്സയ്ക്ക് ശേഷം നിർദേശിച്ചിരുന്ന ഒരാഴ്ച സമ്പർക്കവിലക്ക് ലംഘിച്ചതിനാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ചയാണ് കമല്‍ ഹാസന്‍ ആശുപത്രി വിട്ടത്. വീട്ടിലേക്ക് പോകുന്നതിന് പകരം നേരെ സ്വകാര്യ ചാനലിന്‍റെ സ്റ്റുഡിയോയിലേക്കാണ് നടന്‍ പോയത്. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് കമല്‍ ഹാസന് നോട്ടീസ് അയച്ചത്.