ഖത്തറില്‍ ഇനി സന്ദര്‍ശകര്‍ക്കും താമസ വീസയുള്ള പ്രവാസികള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

Jaihind Webdesk
Tuesday, April 13, 2021

 

ദോഹ : ഖത്തറില്‍ പ്രവാസി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച കരട് നിയമത്തിന് ശൂറ കൗണ്‍സിലിന്‍റെ അംഗീകാരം നല്‍കി. ശുപാര്‍ശകളോടെ ഈ കരട് നിയമം, മന്ത്രിസഭയ്ക്ക് കൈമാറി.

ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കും, രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും, അടിസ്ഥാന ആരോഗ്യ പരിരക്ഷ സേവനങ്ങള്‍ ഉറപ്പാക്കുന്നതാണ് , ഈ നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. കരട് നിയമത്തിന്മേല്‍ കൗണ്‍സിലിന്‍റെ പബ്ലിക് സര്‍വീസസ് ആന്‍ഡ് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ വിശദമായ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് അംഗീകാരം നല്‍കിയത്.