ദോഹ : ഖത്തറില്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ രാജ്യത്തിന്‍റെ ജിഡിപിയിലേക്ക് എണ്ണ ഇതര മേഖലയുടെ സംഭാവന 60 ശതമാനത്തില്‍ അധികമായി വര്‍ധിച്ചു. ഖത്തറിന്‍റെ വൈവിധ്യവല്‍ക്കരണ-സുസ്ഥിര സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതിന് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതാണ് ഈ വളര്‍ച്ച.
പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി എന്ന പിസിഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്രകാരം ദേശീയ ദര്‍ശന രേഖ 2030 ന്‍റെ ലക്ഷ്യങ്ങള്‍ പ്രകാരമാണ് തുറമുഖങ്ങളുടെയും പ്രധാന നഗരങ്ങളുടെയും വികസനങ്ങള്‍ ഖത്തര്‍ പൂര്‍ത്തിയാക്കിയത്. ദോഹയിലെ ഹമദ് തുറമുഖത്തിന്‍റെയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്‍റെയും വിവിധ ഘട്ടങ്ങളും ഇപ്രകാരം പൂര്‍ത്തീകരിച്ചിരുന്നു. കൊവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഖത്തര്‍ സമ്പദ് വ്യവസ്ഥയുടെ ശേഷിയും ഇതിലൂടെ വ്യക്തമാക്കുന്നു