പഞ്ചായത്തംഗത്തിന്‍റെ വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞു; കേസെടുത്ത് പോലീസ്

Jaihind Webdesk
Saturday, December 30, 2023

 

പത്തനംതിട്ട: ചെന്നീർക്കരയിൽ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി എറിഞ്ഞതായി പരാതി. ആറാം വാർഡ് അംഗം ബിന്ദു ടി. ചാക്കോയുടെ മുറ്റത്തേക്ക് ആണ് പെരുമ്പാമ്പിനെ എറിഞ്ഞത്. നാട്ടിലെ ഒരു സംഘം പിടികൂടിയ പാമ്പിനെ ഏറ്റെടുക്കാൻ വനപാലകർ എത്താൻ വൈകിയതോടെയാണ് ബിന്ദുവിന്‍റെ വീട്ടിലേക്ക് ചാക്കില്‍ കെട്ടി എറിഞ്ഞത്. പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.