കോട്ടയം ഈരയിൽ കടവ് റോഡിന് സമീപം പെരുമ്പാമ്പ്; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

Jaihind Webdesk
Monday, September 27, 2021

 

കോട്ടയം : യാത്രക്കാർക്ക് ഭീഷണിയായി കോട്ടയം ഈരയിൽ കടവ് റോഡിൽ ഭീമൻ പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ റോഡിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. നിരവധി ആളുകൾ പ്രഭാത-സായാഹ്ന സവാരിക്കായി ഉപയോഗിക്കുന്ന റോഡിൽ പെരുപാമ്പിനെ കണ്ടത് ഭീതി ഉയർത്തിയിട്ടുണ്ട്.

വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിൽ വെളിച്ചം എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അതീവജാഗ്രത തുടരണമെന്നാണ് കാൽനടയാത്രക്കാർ അടക്കമുള്ളവർക്ക് സമീപവാസികൾ നൽകുന്ന മുന്നറിയിപ്പ്. മാസങ്ങൾക്ക് മുമ്പും പെരുപാമ്പിനെ ഇവിടെ കണ്ടിട്ടുണ്ട്.