ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ സെമിയില്‍ പി.വി.സിന്ധുവിന് തോല്‍വി ; വെങ്കല മെഡലിനായി മത്സരിക്കും

Jaihind Webdesk
Saturday, July 31, 2021

ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ സെമിയില്‍ പി.വി.സിന്ധുവിന് തോല്‍വി.  ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ: 21-18, 21-13. തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. ചൈനയുടെ ചെന്‍ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി.

അതേസമയം ഒളിമ്പിക് ബോക്സിങിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ തോറ്റു പുറത്തായി. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവും മുൻ ലോക ചാംപ്യനുമായ ചൈനയുടെ ക്യുൻ ലീയാണ് പൂജയെ തോൽപ്പിച്ചത്. 5–0നാണ് പൂജയുടെ തോൽവി.

ഇതിനു മുൻപ് രണ്ടു തവണ ലിയുമായി മത്സരിച്ചപ്പോഴും തോൽവി വഴങ്ങിയ പൂജയ്ക്ക് ഇത്തവണയും വിജയം നേടാനായില്ല. നേരത്തെ, പ്രീ ക്വാർട്ടറിൽ അൽജീരിയയുടെ ഇച്റാക് ചായ്ബിനെ 5–0നു തകർത്താണു പൂജ ക്വാർട്ടറിലേക്കു മാർച്ച് ചെയ്തത്.