പിവി അൻവര്‍ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യുന്നു; ഇഡിയ്ക്ക് മുന്നില്‍ മൂന്നാം തവണ

Jaihind Webdesk
Friday, January 20, 2023

കൊച്ചി: പിവി അൻവര്‍ എംഎൽഎയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു.  കര്‍ണാടക ക്വാറി പണമിടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനാണ്  പിവി അൻവര്‍ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായത്. സമാനകേസില്‍ ഇത് മൂന്നാം തവണയാണ്   അൻവര്‍ ഇഡിക്ക് മുന്നിൽ ഹാജരാവുന്നത്.

കര്‍ണാടകയില്‍ ക്വാറി പണമിടപാടില്‍ 50ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ ചോദ്യംചെയ്യല്‍ തുടങ്ങിയെങ്കിലും ക്വാറി ഇടപാട് കൂടാതെ, സ്വര്‍ണ ഇടപാടുകള്‍, ആഫ്രിക്കയിലെ ബിസിനസ് സംബന്ധിച്ച വിവരങ്ങളും പിവി അൻവറിന്‍റെ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകളും ഇ‍ഡി പരിശോധിച്ചു വരികയാണെന്നാണ് വിവരം.

കര്‍ണ്ണാടകയിലെ ബെൽത്തങ്ങാടിയിലെ നിലവിലില്ലാത്ത 5 കോടി രൂപ മതിപ്പുവിലയുള്ള കരിങ്കൽമടയുടെ 10% ഓഹരി നൽകാമെന്നു വാഗ്ദാനം ചെയ്ത് അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു മലപ്പുറം സ്വദേശി സലിം നടുത്തോടിയുടെ പരാതി.