അർധരാത്രി കോളനിയില്‍ ; അന്‍വറിനെതിരെ പ്രതിഷേധം ശക്തം ; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് യുഡിഎഫ്

Jaihind News Bureau
Saturday, December 12, 2020

 

തിരുവനന്തപുരം : പി.വി അന്‍വര്‍ എംഎല്‍എ നിലമ്പൂര്‍ മുണ്ടേരിയില്‍ അര്‍ധരാത്രി എത്തിയത് വിവാദത്തില്‍.
മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് യുഡിഎഫ് ആരോപിച്ചു.  ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. അര്‍ധരാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെ ആണെന്നാണ് ആരോപണം.

എംഎല്‍എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് സംഘടിച്ച എല്‍ഡി.എഫ് പ്രവർത്തകർ സ്ഥലത്ത് അക്രമം അഴിച്ചുവിട്ടുവെന്ന് നാട്ടുകാർ പറയുന്നു. പി.വി അന്‍വറിന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.