മലപ്പുറം : പി.വി അൻവർ നിയമലംഘനങ്ങളുടെ ചക്രവർത്തി എന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരൻ. അൻവറിൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പരിചയായി എം.എൽ.എ സ്ഥാനം ഉപയോഗിക്കുന്നുവെന്നും നിലമ്പൂരിലെ ജനങ്ങളെ വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്ത എം.എൽ.എ ആണ് പി.വി അൻവറെന്നും വി.എം സുധീരൻ പറഞ്ഞു. സി.പി.എമ്മിൻ്റെ കൂറ് മുതലാളിമാരോടാണെന്നും വി.എം സുധീരൻ മുത്തേടത്തെ യു.ഡി.എഫ് കുടുംബയോഗത്തിൽ പറഞ്ഞു.