പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; കേസിലെ വിചാരണ നടപടികള്‍ക്ക് തുടക്കമായി

Jaihind Webdesk
Thursday, May 23, 2024

 

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് കേസിലെ വിചാരണ നടപടികൾ ആരംഭിച്ചു. വിചാരണ നടപടികളുടെ ഭാഗമായി കേസിലെ 51 പ്രതികളും ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരായി. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായിട്ടായിരുന്നു നടപടി.

2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നത്. ദുരന്തത്തിൽ 656 പേർക്ക് പരിക്കേറ്റിരുന്നു. മനുഷ്യനിർമിതമായ ദുരന്തം എന്നായിരുന്നു കണ്ടെത്തൽ. അനുമതിയില്ലാതെ മത്സരക്കമ്പം നടത്തിയതിനെ തുടർന്നായിരുന്നു അപകടം ഉണ്ടായത്.