തൃശൂരില്‍ ആവേശക്കൊടുങ്കാറ്റായി പുതുയുഗ യാത്ര; ജില്ലയില്‍ പര്യടനം പൂര്‍ത്തിയായി; യാത്ര ഇന്ന് എറണാകുളത്ത്

Jaihind News Bureau
Friday, February 20, 2026

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയില്‍ വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’യെ ആവേശത്തോടെയാണ് വരവേറ്റത്. 12 നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിലും ജനസാഗരം ഒഴുകിയെത്തിയത് മാറുന്ന തൃശൂരിന്റെ സൂചനയായിട്ടാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്.

മലബാറിലെ ആറ് ജില്ലകളിലേയും ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് പുതുയുഗയാത്ര ബുധനാഴ്ച സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ പ്രവേശിച്ചത്. ചേലക്കര, വടക്കാഞ്ചേരി, കുന്നംകുഉം, ചാവക്കാട്, പാവറട്ടി, എന്നിവിടങ്ങളിലെ സ്വീകരണശേഷം ആദ്യദിനം യാത്ര തൃശൂരില്‍ സമാപിച്ചു. ചരിത്രപ്രസിദ്ധമായ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ പതിനായിരത്തിലധികം പ്രവര്‍ത്തകരാണ് ആവേശത്തോടെ അണിനിരന്നത്. സര്‍ക്കാരിന്റെ സമസ്ത മേഖലയിലെയും വീഴ്ചയും പരാജയങ്ങളും അക്കമിട്ട് നിരത്തിയായിരുന്നു യാത്ര നായകന്റെ നന്ദി പ്രസംഗം. ഒപ്പം യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാന്‍ പോകുന്ന പ്രധാന പദ്ധതികയും അദ്ദേഹം വിശദീകരിച്ചു.

രണ്ടാം ദിനം പുതുക്കാട്, ഇരിങ്ങാലക്കുട, തൃപ്രയാര്‍, മൂന്ന് പീഡിക, മാള എന്നിവിടങ്ങലെ സ്വീകരണശേഷം രാത്രി ചാലക്കുടിയില്‍ സമാപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല തൃശൂരിലെ യാത്രയുടെ സമാപന പരിപാടി ഉഘാടനം ചെയ്തു. രാവിലെ പുതുക്കാട് സ്വീകരണയോഗം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജനപങ്കാകാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിവിധ മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കുമെന്നും നേതാക്കളും പ്രവര്‍ത്തകരും യാത്ര നായകന് ഉറപ്പ് നല്‍കി.

പുതുയയാത്ര ഇന്ന് വ്യാവസായിക തലസ്ഥാനമായ എറണാകുളത്തേക്ക് പ്രവേശിക്കും.