പുതുയുഗ യാത്ര ഇന്ന് മലപ്പുറത്ത്; ആദ്യ സ്വീകരണം കൊണ്ടോട്ടിയില്‍

Jaihind News Bureau
Friday, February 13, 2026

 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10 മണിക്ക് കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ പുതുയുഗ യാത്രക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് 10.30 ന് കൊണ്ടോട്ടിയിലാണ് ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി. ഉച്ചയ്ക്ക് 2.30 ന് ഏറനാട് നിയോജക മണ്ഡലത്തിലെ സ്വീകരണവും, പൊതുസമ്മേളനവും അരീക്കോട് നടക്കും.

3.30 ന് നിലമ്പൂരിലും, 4.30 ന് വണ്ടൂരിലും, 5.30 ന് പെരിന്തല്‍മണ്ണയിലും സ്വീകരണ പരിപാടികള്‍ നടക്കും. വൈകിട്ട് 6.30 ന് മലപ്പുറത്ത് നടക്കുന്ന പരിപാടിയോടെയാണ് ജില്ലയിലെ ആദ്യദിവസത്തെ പര്യടനം സമാപിക്കുന്നത്. നാളെയും മലപ്പുറത്ത് പര്യടനം തുടരും. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ ഒരുക്കങ്ങളാണ് പുതുയുഗയാത്ര വന്‍വിജയമാക്കുന്നതിനായി നടത്തിയിരിക്കുന്നത്.