തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5ന്. സെപ്റ്റംബര്‍ എട്ടി ന് വോട്ടെണ്ണല്‍. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. പത്രിക സമര്‍പ്പണം ഈ മാസം 17 വരെ. സൂക്ഷമ പരിശോധന ഈ മാസം 18 ന്. ഇനി 29 നാളാണ് ഉപതെരഞ്ഞെടുപ്പിനായുളളത്. വിജ്ഞാപനം മറ്റെന്നാള്‍ പുറത്തിറങ്ങും.
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന പുതുപ്പള്ളിയില്‍ വന്‍ വിജയം കോണ്‍ഗ്രസ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൂടിയാലോചനകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.