വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ചു, ബഹളം വെച്ചപ്പോള്‍ ഓടി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Jaihind Webdesk
Saturday, June 11, 2022

 

പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണ്.