എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി; പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും വക്കേറ്റവും

Saturday, June 10, 2023

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി.
പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും വക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
ജില്ലാ പ്രസിഡന്റ് പദവിയിൽനിന്ന് ആദിത്യനെ മാറ്റിയതുമായി ബന്ധപ്പെട്ടാണു കയ്യാങ്കളി. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആദിത്യൻ ആരോപണവിധേയനായിരുന്നു. വഞ്ചിയൂർ ഏരിയയിൽനിന്നുള്ള നന്ദനാണു പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദർശ് തുടരും.
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട വിവാദത്തിൽ ആദിത്യനെതിരെയും ആരോപണം ഉയർന്നിരുന്നു. ജില്ലാ സമ്മേളനത്തിൽ ആൾമാറാട്ടം അടക്കമുള്ള വിഷയങ്ങൾ പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല. എന്നാൽ സമ്മേളന പ്രതിനിധികളിൽനിന്ന് കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു.