പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം വേണം; അഡ്വ. പ്രവീൺ കുമാർ

Thursday, December 15, 2022

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്   അഡ്വക്കേറ്റ് പ്രവീൺ കുമാർ ആവശ്യപ്പെട്ടു.  കേസിലെ പ്രതി റിജിലിന് ഉന്നതരുടെ ഒത്താശയുണ്ട്. സംഭവത്തിലെ ദുരൂഹതകൾ നീക്കണം. അതിനാൽ കേസന്വേഷണം സിബിഐക്ക് വിടണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം അവസാനിച്ചെന്നാണ് മേയർ പറയുന്നത്. ഒന്നും അവസാനിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ, കോർപറേഷൻ ജീവനക്കാർ, ഭരണ കക്ഷി യിലെ ആളുകൾ എന്നിവരുടെ പങ്ക് സംശയിക്കുന്നുണ്ടെന്നും അതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നും  പ്രവീൺ കുമാർ ആവശ്യപ്പെട്ടു.