പഞ്ചാബ് ഗവര്‍ണര്‍ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് രാജിക്കത്തില്‍

Jaihind Webdesk
Saturday, February 3, 2024

പഞ്ചാബ് ഗവര്‍ണര്‍ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെയ്ക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തനിക്ക് മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ടെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് സമര്‍പ്പിച്ചു. രണ്ട് വാക്യത്തിൽ മാത്രമുള്ള രാജിക്കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്‍റെ അഡ്‌മിനിസ്ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചു.