ഓടയില്‍ കുടുങ്ങിയ പശുവിന് രക്ഷകനായി പഞ്ചാബ് മുഖ്യമന്ത്രി

Jaihind Webdesk
Tuesday, November 16, 2021

ചണ്‌ഡീഗഢ്: ഓടയിൽ വീണ പശുവിനെ രക്ഷിക്കാൻ മുന്നിൽ നിന്ന മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഞായറാഴ്‌ച അർദ്ധരാത്രിയിലായിരുന്നു സംഭവം. പൊതുപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പശുവിനെ ഓടയിൽ വീണ നിലയിൽ കണ്ടത്.

സംഭവം കണ്ടയുടനേ തന്നെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുകയും ടോർച്ചടിച്ച് വെളിച്ചം കാട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേർ അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അഭിനന്ദനം അറിയിച്ചു.