പഞ്ചാബില്‍ കോണ്‍ഗ്രസ് അതിശക്തം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബഹുദൂരം മുന്നില്‍

Jaihind Webdesk
Tuesday, January 1, 2019

പഞ്ചാബിലെ 13276 പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം. തിരഞ്ഞെടുപ്പിലെ ബഹുഭൂരിപക്ഷം സീറ്റുകളിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷമായ ആംആംദ്മിക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 80 ശതമാനം വോട്ടുകളും കോണ്‍ഗ്രസിന് നേടാനായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് കക്ഷിനില സംബന്ധിച്ച വിവരം അടുത്ത ദിവസങ്ങളില്‍ തന്നെ നല്‍കുമെന്ന് പഞ്ചാബ് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് ഭതിന്‍ഡയിലും ഫസില്‍ക ജില്ലകളിലായിരുന്നു 86 ശതമാനം വോട്ടുകളാണ് ഇവിടെ കോണ്‍ഗ്രസ് നേടിയത്. മോഹാലി, പതാന്‍കോട്ട്, പട്യാല, സംങ്‌റൂര്‍, മോഗ, തുടങ്ങിയ ജില്ലികളിലും 80 ശതമാനം വോട്ടുകളും നേടിയെടുത്തത് കോണ്‍ഗ്രസ് തന്നെയായിരുന്നു.