തൃശൂർ : നാലോണ നാളായ ഇന്ന് തൃശൂരിനെ വിറപ്പിക്കാൻ ഇത്തവണയും പുലിക്കൂട്ടങ്ങൾ ഇറങ്ങില്ല. എന്നാൽ വെറുതെ മടകളിൽ ഒതുങ്ങാൻ ഇക്കുറിയും ചില പുലികൾ തയ്യാറല്ല. അയ്യന്തോൾ ദേശത്തിന്റെ പുലിക്കളി ഓൺലൈനായി കാണാം. വിയ്യൂർ ദേശം ഒറ്റപ്പുലിയെ ഇറക്കി ചടങ്ങ് മാത്രം നടത്തും.
ഈ കാഴ്ചകൾ ഇത്തവണയില്ല. എന്നാൽ പുലിക്കളി പ്രേമികൾ നിരാശപ്പെടേണ്ട. കാലത്തിനൊത്ത് കോലം കെട്ടി പുലി സംഘം ഇത്തവണ ഓൺലൈനിൽ വെർച്ച്വൽ പുലിക്കളി ഒരുക്കും. ഓൺലൈനായി വീട്ടിലിരുന്ന് അയ്യന്തോൾ ദേശത്തിന്റെ പുലിക്കളി കാണാം.
പുലിക്കളിയുടെ ഓർമ പുതുക്കാനും ചടങ്ങ് നിർവഹിക്കാനുമാണ് വിയ്യൂർ പുലിക്കളി സെന്‍റർ ഒറ്റ പുലിയെ ഇറക്കുന്നത്. വൈകിട്ട് നായ്ക്കനാൽ വഴി കയറി വടക്കുന്നാഥനെ വണങ്ങി ഗണപതിക്ക് ഒറ്റ പുലി തേങ്ങ ഉടയ്ക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ് നടത്തുക.