ഉത്തർപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന്; വെെകീട്ട് റായ്ബറേലിയില്‍ പൊതുസമ്മേളനം

Jaihind Webdesk
Tuesday, June 11, 2024

 

ഉത്തർപ്രദേശ്: യുപിയില്‍ രാഹുല്‍ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന് മുതല്‍. അടുത്ത അഞ്ചു ദിവസം യുപിയില്‍ യാത്ര നടത്തും. റായ്ബറേലിയടക്കം കോണ്‍ഗ്രസിന് വലിയ വിജയം ഉണ്ടായ സാഹചര്യത്തിലാണ് വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയാനായി രാഹുലെത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരും രാഹുല്‍ ഗാന്ധിയുടെ ഒപ്പം ഉണ്ടാകും. ഇന്ന് വൈകുന്നേരം 4:30 ന് റായ്ബറേലിയില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും. യുപിയിലെ യാത്രയ്ക്ക് ശേഷം ആയിരിക്കും രാഹുല്‍ വയനാട്ടിലേക്ക് എത്തുകയെന്നാണ് സൂചന. മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന് റായ്ബറേലിയിലും മൂന്ന് ലക്ഷത്തി അറുപത്തിനാലായിരം വോട്ടിന് വയനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം.