യുഎഇ പൊതുമേഖലയില്‍ ഒക്ടോബര്‍ 21 ന് വ്യാഴാഴ്ച അവധി

Sunday, October 10, 2021

ദുബായ് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച്, യുഎഇയുടെ പൊതുമേഖലയില്‍ ഈ മാസം 21 ന് അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് വ്യാഴാഴ്ചയാണ് അവധി. ഇതോടെ, പൊതുമേഖലാ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പടെ, മൂന്നു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. സ്വകാര്യ മേഖലയ്ക്കും വ്യാഴാഴ്ച അവധി ബാധകമാണ്.

പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജനനം ആഘോഷിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ, 12 ഇസ്ലാമിക് രാജ്യങ്ങളില്‍ ഈ ദിനം അവധിയാണ്.