ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം : പരസ്യപ്രചരണം ഇന്ന് അവസാനിക്കും

webdesk
Tuesday, April 16, 2019

ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രചരണം ഇന്ന് അവസാനിക്കും. 97 ലോകസഭാ മണ്ഡലങ്ങളിലെക്കുള്ള പരസ്യ പ്രചരണമാണ് ആവസാനിക്കുക. വ്യാഴാഴ്ച്ചയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 97 സീറ്റുകളിൽ 54 എണ്ണം തെക്കേ ഇന്ത്യയിലാണ്.

തമിഴ്‌നാട്ടിൽ 39ഉം പുതുച്ചേരിയിൽ ഒന്നും കർണ്ണാടകത്തിൽ 14ഉം സീറ്റുകളിലേക്കും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീറ്റുകളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതുക. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളിൽ മൂന്നിടത്തും പ്രചാരണവും ഇന്ന് അവസാനിക്കും.

തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം ഇന്നാണ്.