ആറാം ഘട്ട വോട്ടെടുപ്പ് : പരസ്യ പ്രചാരണം നാളെ അവസാനിക്കും

Jaihind Webdesk
Thursday, May 9, 2019

ആറാം ഘട്ട തെരഞ്ഞെടുപ്പ് ആവേശത്തിലാണ് രാജ്യം. പരസ്യ പ്രചാരണം നാളെ അവസാനിക്കും. രാജ്യ തലസ്ഥാനമടക്കം 59 മണ്ഡലങ്ങളാണ് ആറാം ഘട്ടത്തിൽ വിധി എഴുതുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സജീവമാണ്. രാജ്യ തലസ്ഥാനത്തും പ്രചരണം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. ഡൽഹിയെ ഇളക്കി മറിച്ച് കൊണ്ട് ഇന്നലെ പ്രിയങ്കാ ഗാന്ധി നടത്തിയ റോഡ് ഷോക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്രചരണം നടത്തും.

ദില്ലി രാംലീല മൈതാനിയിൽ ഇന്ന് നടക്കുന്ന റാലിയിൽ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തുടർന്ന് ഉത്തര്‍പ്രദേശിലെ പ്രചരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

പ്രിയങ്കാ ഗാന്ധി യുപിയിലെ പ്രതാപ് ഘട്ടിലും ജോന്‍പൂരിലും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് സുൽത്താൻപൂരില്‍ റോഡ്‌ഷോയും നടത്തും.