പൊതുജനങ്ങള്‍ക്ക് വിലക്ക് : ദുബായില്‍ ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷം ലളിതമാക്കി ; ചടങ്ങുകള്‍ തത്സമയം കാണാം

Jaihind News Bureau
Monday, August 10, 2020


ദുബായ് : ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങുകള്‍ക്ക് ഇത്തവണ ദുബായില്‍ പൊതുജനങ്ങള്‍ പ്രവേശനം അനുവദിക്കില്ല. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയച്ചത്.

ഇതനുസരിച്ച്, ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ യുഎഇ സമയം ഏഴര മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. കൊവിഡ് കാലഘട്ടമായതിനാല്‍ ലൡതമായ രീതിയിലാണ് ചടങ്ങുകള്‍. അതേസമയം, കോണ്‍സുലേറ്റിന്റെ ഇന്ത്യ ഇന്‍ ദുബായ് എന്ന ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ സമൂഹ മാധ്യമ പേജുകളിലൂടെ തത്സമയം ചടങ്ങുകള്‍ കാണിക്കും. രാവിലെ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സ്വാതന്ത്ര ദിന സന്ദേശം വായിക്കും. ദുബായിലെ പുതിയ കോണ്‍സല്‍ ജനറലായി ചുമതലയേറ്റ ഡോ. അമന്‍ പുരി പതാക ഉയര്‍ത്തും.