അമ്മയ്ക്കരികിലേക്ക്… പി.ടിയുടെ ചിതാഭസ്മവും വഹിച്ചുള്ള സ്മൃതിയാത്ര | LIVE

Jaihind Webdesk
Monday, January 3, 2022

കൊച്ചി : കെപിസിസി വർക്കിംഗ് പ്രസിഡന്‍റും എംഎൽഎയുമായിരുന്ന പിടി തോമസിന്‍റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്‌മൃതിയാത്ര അല്‍പസമയത്തിനകം പാലാരിവട്ടത്തെ വീട്ടിൽ നിന്നാരംഭിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്‍റ് വിപി സജീന്ദ്രൻ കുടുംബാംഗങ്ങളിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും.

തുറന്ന വാഹനത്തിൽ ഉപ്പുതോട് പള്ളിയിലെ കുടുംബ കല്ലറയിലേക്ക് കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്ക് വിവിധ സ്‌ഥലങ്ങളിൽ ആദരവ് അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പി.ടി തോമസിന്‍റെ അന്ത്യാഭിലാഷപ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്.

വൈകിട്ട് നാല് മണിക്ക് ഉപ്പുതോട് പള്ളിയിൽ സ്‌മൃതിയാത്ര സമാപിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ‌ ചാണ്ടി, രമേശ് ചെന്നിത്തല, ഐവാൻ ഡിസൂസ, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുക്കും.

 

LIVE :