സര്‍ക്കാരിന്‍റെ നെല്ല് സംഭരണത്തില്‍ 73 കോടിയുടെ അഴിമതിയെന്ന് പി.ടി തോമസ് എം.എല്‍.എ

Jaihind News Bureau
Friday, August 21, 2020

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നെല്ല് സംഭരണത്തില്‍ 73 കോടിയുടെ അഴിമതിയെന്ന് പി.ടി തോമസ് എം.എല്‍.എ. അരി ഇറക്കുമതിയിലും വിതരണത്തിലും വലിയ അഴിമതി നടന്നു. സംഭരിക്കുന്ന നെല്ല് മില്ലുകാർക്ക് കൊടുത്ത് തിരികെ വാങ്ങുന്ന അരി അനുപാതം കുറച്ചതോടെ 73 കോടി രൂപയുടെ അഴിമതി ആണ് നടന്നത്. ഒരു ക്വിന്‍റല്‍ അരി സർക്കാർ നല്‍കിയാല്‍ 68 കിലോ അരിയാണ് തിരികെ നല്‍കേണ്ടത്. ഇത് മുഖ്യമന്ത്രി യോഗം വിളിച്ച് 64.5 കിലോ ആയി കുറച്ച് നല്‍കിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.