‘ഇത് സമാനതകളില്ലാത്ത ക്രൂരത’ ; പൊലീസ് നടപടിക്കെതിരെ പി.ടി തോമസ്

Jaihind News Bureau
Monday, September 14, 2020

 

അങ്കമാലിയില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ശരീരത്തില്‍ കയറിയിരുന്ന് മന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പി.ടി തോമസ് എംഎല്‍എ. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ ഒരു ജനകീയ മന്ത്രിയ്ക്ക് വഴിയൊരുക്കാൻ പിണറായി സർക്കാരിന്‍റെ പൊലീസ് നടത്തിയ ഈ ക്രൂരത സമാനതകൾ ഇല്ലാത്തതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

‘മന്ത്രി ജലീലിന്‍റെ ഇന്നലത്തെ യാത്ര കേരള സമൂഹത്തെ വെല്ലുവിളിച്ചു കൊണ്ടുള്ളതായിരുന്നു. വളാഞ്ചേരി മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രയിൽ കരിങ്കൊടി കാണിച്ച വിവിധ പാർട്ടി പ്രവർത്തകരെ പൈശാചികമായിട്ടാണ് പൊലീസ് നേരിട്ടത്. ചില സ്ഥലങ്ങളിൽ പ്രകടനക്കാരെ പൊലീസ് വണ്ടിയിടിച്ചു തെറിപ്പിക്കുന്നു, ചിലരെ വലിച്ചെറിയുന്നു, രണ്ട് ഡസനിലധികം സ്ഥലങ്ങളിൽ ന്യായീകരിക്കാൻ കഴിയാത്ത ലാത്തിച്ചാർജ്ജുകൾ, പൊലീസിന്‍റെ  ക്രൂരമായ മർദ്ദന പരമ്പര. ഇതായിരുന്നു കേരളം സാക്ഷ്യം വഹിച്ച ജലീൽ യാത്രയുടെ ഏകദേശ ചിത്രം.’- പി.ടി തോമസ് കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മന്ത്രി ജലീലിന്റെ ഇന്നലത്തെ യാത്ര കേരള സമൂഹത്തെ വെല്ലുവിളിച്ചു കൊണ്ടുള്ളതായിരുന്നു.
വളാഞ്ചേരി മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രയിൽ കരിങ്കൊടി കാണിച്ച വിവിധ പാർട്ടി പ്രവർത്തകരെ പൈശാചികമായിട്ടാണ് പോലിസ് നേരിട്ടത്.

ചില സ്ഥലങ്ങളിൽ പ്രകടനക്കാരെ പോലിസ് വണ്ടിയിടിച്ചു തെറിപ്പിക്കുന്നു, ചിലരെ വലിച്ചെറിയുന്നു, രണ്ട് ഡസനിലതികം സ്ഥലങ്ങളിൽ ന്യായികരിക്കാൻ കഴിയാത്ത ലാത്തിചാർജ്ജുകൾ , പോലീസിന്റെ ക്രൂരമായ മർദ്ദന പരമ്പര. ഇതായിരുന്നു കേരളം സാക്ഷ്യം വഹിച്ച ജലീൽ യാത്രയുടെ ഏകദേശ ചിത്രം.

എന്നാൽ അങ്കമാലിയിൽ കെ.എസ്.യുവിന്‍റെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ആന്റണി പാലാട്ടിയെന്ന ചെറുപ്പക്കാരന്റെ നെഞ്ചത്തു കയറി ഇരുന്ന്‌ ഒരു പോലിസുകാരൻ കാൽ മുട്ട് കൊണ്ട് കെ.എസ്.യു നേതാവിനെ നേരിടുന്ന ദൃശ്യം കുറച്ചു നാളുകൾക്ക് മുമ്പ് അമേരിക്കയിൽ ജോർജ്‌ ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ നേരിട്ട വില്ലൻ പോലീസുകാരനെ ഓർമപ്പെടുത്തുന്നതായിരുന്നു. 100% സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു ജനകിയ മന്ത്രിയ്ക്ക് വഴിയൊരുക്കാൻ പിണറായി സർക്കാരിന്റെ പോലിസ് നടത്തിയ ഈ ക്രൂരത സമാനതകൾ ഇല്ലാത്തതാണ്.