ചക്രവ്യൂഹത്തിൽ നിന്ന് സർക്കാരിനു പുറത്തുവരാൻ കഴിയില്ല, മന്ത്രിമാർ ജയിലില്‍ പോകേണ്ടി വരുമെന്ന ഭീതിയില്‍: പി.ടി.തോമസ് എംഎല്‍എ| VIDEO

Jaihind News Bureau
Monday, August 24, 2020

തിരുവനന്തപുരം :  ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാതെ ചക്രവ്യൂഹത്തിലാണ് മുഖ്യമന്ത്രിയെന്ന് പി.ടി.തോമസ് എംഎല്‍എ.  എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങൾ അവിശ്വാസം പാസാക്കി കഴിഞ്ഞതായും  അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പല മന്ത്രിമാരും എപ്പോഴാണ് ജയിലിൽ പോകുന്നതെന്നു ഭയന്നിരിക്കുകയാണ്. ചെറ്റക്കുടിലിലെ പണം അടിച്ചു മാറ്റി ലൈഫ് പദ്ധതിയെ സർക്കാർ ഡെത്ത് ആക്കി.  പി.എസ്.സിയെ നോക്കുകുത്തിയാക്കി. കൊവിഡ് കാലം കൊള്ളക്കാലമായി സർക്കാർ മാറ്റി.  ഈ ചക്രവ്യൂഹത്തിൽ നിന്ന് സർക്കാരിനു പുറത്തുവരാൻ കഴിയില്ല. ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും തട്ടിപ്പുകാർ നിരങ്ങുകയാണ്. ശിവശങ്കറിന്‍റെ കൈയിൽ രഹസ്യങ്ങളുള്ളതു കൊണ്ടാണോ സർക്കാർ സംരക്ഷിക്കുന്നതെന്നു പി.ടി.തോമസ് ചോദിച്ചു. മാനമുണ്ടെങ്കിൽ സർക്കാർ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://youtu.be/yniEY3Rejro