സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ഇന്ധനം നൽകരുത് ; പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശത്തിനെതിരെ പി.ടി.തോമസ്

Jaihind Webdesk
Friday, September 10, 2021

തിരുവനന്തപുരം : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് പി.ടി.തോമസ് എംഎല്‍എ. ഇത്തരം പ്രസ്താവനകള്‍ സമുദായ സൗഹൃദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ല. ജാതിമതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നത് ആധുനിക കാലഘട്ടത്തില്‍ വിരളമാണെന്നും ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മതസൗഹാര്‍ദം പുലര്‍ത്തിപ്പോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെതായി പുറത്ത് വന്ന വാർത്ത സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ല. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ.
ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നതു ആധുനിക കാലഘട്ടത്തിൽ വിരളമാണ്.
ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്. എന്നും മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്.