ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി61 വിക്ഷേപിച്ചു. ഭൗമനിരീക്ഷണത്തിനുള്ള ഇഒഎസ് 09 18 മിനിറ്റിനുള്ളില്‍ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കും. ഐഎസ്ആര്‍ഒയുടെ 101 ആമത്തെ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിില്‍ നിന്ന് രാവിലെ 5:59നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ എറ്റവും കരുത്തുറ്റ വകഭേദമായ എക്സ് എല്‍ ആണ് ഈ വിക്ഷേപണത്തിനായി ഉപയോഗിച്ചത്.
ഐഎസ്ആര്‍ഒയുടെ 101ാമത്തെ സാറ്റലൈറ്റാണ് ഇഒഎസ് 09 എന്ന് പറയുന്നത്. പിഎസ്എല്‍വിയുടെ 63ാമത്ത ദൗത്യവും പിഎസ്എല്‍വി എക്സ് എല്‍ കോണ്ഫിഗറേഷന് ഉപയോഗിച്ച് നടക്കുന്ന 27ാമത്തെ ദൗത്യവുമാണിത്. 44.5 മീറ്റര്‍ നീളവും 321 ടണ്‍ ഭാരവും ഈ പിഎസ്എല്‍വി സി61നുണ്ട്.