കൊച്ചി : എല്‍ജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ്സി ഹൈക്കോടതിയില്‍ സമർപ്പിച്ച അപ്പീല്‍ കോടതി ഇന്ന് പരിഗണിക്കും. ഇനിയും റാങ്ക് പട്ടിക നീട്ടുക അപ്രായോഗികമാണെന്നും മുമ്പ് കാലാവധി നീട്ടി നല്‍കിയിരുന്നുവെന്നും പിഎസ്സി ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
ഉചിതമായ കാരണമില്ലാതെ ഇനി നീട്ടാനാവില്ല. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും ഹര്‍ജിയില്‍ പിഎസ്സി ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുന്ന എൽജിഎസ് റാങ്ക് പട്ടിക നീട്ടണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർന്ന് സെപ്റ്റംബർ 29 വരെ റാങ്ക് പട്ടിക നീട്ടാൻ ട്രിബ്യൂണൽ ഉത്തരവിടുകയായിരുന്നു. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് റാങ്ക് പട്ടിക നീട്ടാൻ കഴിയില്ലെന്ന് കാണിച്ച് പിഎസ്സി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.