ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാവില്ലെന്ന് പിഎസ്‌സി; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

Jaihind Webdesk
Monday, August 2, 2021

Kerala-Public-Service-Commission

 

കൊച്ചി : ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവിന് എതിരെയുള്ള അപ്പീൽ ഇന്ന് പിഎസ്‌സി ഹൈക്കോടതിയിൽ ഫയൽ ചെയ്യും. ഒരു റാങ്ക് പട്ടിക മാത്രമായി നീട്ടാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് അപ്പീലിൽ പിഎസ്‌സിയുടെ വാദം. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതിനെയും കാലഹരണപ്പെടുന്നതിന്‍റെയും വ്യവസ്ഥകൾ മുമ്പ് കോടതികൾ അംഗീകരിച്ചതാണെന്നും പിഎസ്‌സിഅപ്പീലിൽ ചൂണ്ടിക്കാണിക്കും. 493 റാങ്ക് പട്ടികകളുടെ കാലാവധി നാളെ അവസാനിക്കും. പുതിയ റാങ്ക് ലിസ്റ്റിന്‍റെ നടപടി ക്രമങ്ങൾ ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും.