പ്രതിഷേധം : പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിനു മുന്നിൽ കണ്ണുകെട്ടി ശയനപ്രദക്ഷിണം

പിഎസ്‌സി ഉദ്യോഗാർഥികൾ വീണ്ടും സമരവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ. പഞ്ചായത്ത്‌ ലൈബ്രറിയൻ ഉദ്യോഗാർത്ഥികളാണ് സെക്രട്ടറിയേറ്റിനു മുന്നിൽ കണ്ണുകെട്ടി മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചത് . മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

പഞ്ചായത്ത് ലൈബ്രറിയുടെ മേൽനോട്ടം ലൈബ്രറി യോഗ്യത ഉള്ളവർക്ക് മാത്രം നൽകുക, നിലവിലെ പഞ്ചായത്ത് സബ് റൂൾ ഭേദഗതി ചെയ്യുക, സ്വീപ്പർ മാരെ ലൈബ്രേറിയൻമാരെ ആക്കുന്നത് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികളുടെ സമരം. 614 ഉദ്യോഗാർത്ഥികൾക്കാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി നിഷേധിക്കുന്നത്.
മുഖ്യമന്ത്രിക്ക്‌ അടക്കം പരാതി നൽകിയിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും ഒന്നാം റാങ്ക് കാർക്ക് പോലും നിയമനം നടത്തുന്നില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു .

2019 ലെ റാങ്ക് ലിസ്റ്റ് കാലാവധി ഉടൻ അവസാനിക്കും. തദ്ദേശ സ്വയം ഭരണം വകുപ്പിന്റെ കീഴിലെ നിയമനം ആണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ആണ് നിയമനം നടത്താത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം എന്നും ഉദ്യോഗാർഥികൾ പറയുന്നു. നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലെ ഉദ്യോഗാർഥികളുടെ സമരം 30ദിവസം പിന്നിട്ടിട്ടും ഇതുവരെയും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.

Comments (0)
Add Comment