പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായി; ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

Jaihind News Bureau
Sunday, August 30, 2020

 

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതോടെ ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനു (28) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജോലി ഇല്ലാത്തത് മാനസികമായി തളർത്തിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പി.എസ്.സിയുടെ റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റില്‍ 76-ാം റാങ്കുകാരനായിരുന്നു അനു.

teevandi enkile ennodu para