തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ ലോങ് മാര്‍ച്ച് ഇന്ന് ആരംഭിക്കും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാതെ നിരാശനായി ജീവനൊടുക്കിയ തിരുവനന്തപുരം കാരക്കോണം സ്വദേശി അനുവിന്‍റെ സ്മൃതിമണ്ഡപത്തില്‍ ആരംഭിക്കുന്ന മാര്‍ച്ച് അനുവിന്‍റെ അമ്മ ഫ്ലാഗ് ഓഫ് ചെയ്യും.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരംചെയ്തുവരുന്ന സിവില്‍ പൊലീസ് ഓഫിസര്‍, ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്, കെ.എസ്.ആര്‍.ടി.സി റിസര്‍വ് ഡ്രൈവര്‍, മെക്കാനിക് റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടവരാണ് കാല്‍നട പ്രതിഷേധം സംഘടിപ്പിക്കുന്നത്. നാളെ ലോങ് മാര്‍ച്ച് തമ്പാനൂരില്‍ എത്തുന്നതോടെ തൊഴില്‍രഹിതരുടെ റാലിയും ഒപ്പം ചേരും. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്‍ ജഗദീഷ് സമാപന ധര്‍ണ ഉദ്ഘാടനം ചെയ്യും.