പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷ വിവാദത്തിൽ. നൂറ് ചോദ്യങ്ങളിൽ 80 ഉം സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗൈഡിൽ നിന്നുള്ളതാണെന്നാണ് ആക്ഷേപം. പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണം എന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ജനുവരി 22 നാണ് അസിസ്റ്റന്‍റ് പബ്‌ളിക് പ്രോസിക്യൂട്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പരീക്ഷ നടന്നത്. മുപ്പത്തിയഞ്ചോളം ഒഴിവുകളിലേക്ക് 1600 പേരാണ് പരീക്ഷയെഴുതിയത്. യൂണിവേഴ്‌സൽ ലോ പബ്ലിഷിംഗ് പുസ്തക കമ്പനി പ്രസിദ്ധീകരിച്ച യൂണിവേഴ്‌സൽ, മൾട്ടിപ്പിൾ ചോയ്‌സ് ക്വസ്റ്റിയൻസ് ഫോർ ജുഡീഷ്യൽ സർവീസ് എക്‌സാമിനേഷൻ എന്ന പുസ്തകത്തിൽ നിന്നുള്ള 80 ചോദ്യങ്ങൾ സീരിയൽ നമ്പരുകൾ പോലും തിരുത്തതെ അതേപടി ഉൾപ്പെടുത്തുകയായിരുന്നു.
കുറച്ചു മാസങ്ങൾക്കു മുൻപേ ഈ ചോദ്യഭങ്ങൾ ഉൾക്കൊളഅളുന്ന പേജുകൾ സമൂഹമാധ്യമങ്ങളിലൂടെ എറണാകുളം , തിരുവനന്തപുരം മേഖലളിലെ പരീക്ഷാർത്ഥികളിൽ എത്തിയിരുന്നു. നിയമം വിഷയമായ മുഴുവൻ ചോദ്യങ്ങളും ഈ ഗൈ#ിൽ നിന്ന് വന്നത് ആസൂത്രിതമെന്നാണ് ആരോപണം.
പിഎസ്‌സി ചോദ്യ പേപ്പർ തയ്യാറാക്കുന്നവരുമായി ഇൻസ്റ്റിര്ര്യൂട്ടിന് ബന്ധമുണ്ടെന്ന ആരോപണവുമായി പരീക്ഷാർത്ഥികൾ രംഗത്തെത്തി. അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷാർത്ഥികൾ വിജിലൻസിനെ സമീപിക്കുമെന്നും അറിയിച്ചു. ചോതദ്യങ്ങൾ തയ്യാറാക്കിയവർക്ക് സ്വകാര്യ കമ്പനിയുമായി ബന്ധമുണ്ടെന്നും അഴിമതിയുണ്ടംന്നും വിദ്യാർത്ഥികൾ കുറ്റപ്പെടു്തുന്നു.