തൃശൂരില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രോട്ടോകോൾ ലംഘനം; രാഷ്ട്രപതിക്ക് പരാതി നൽകുമെന്ന് ടി.എൻ പ്രതാപൻ എം.പി

Jaihind News Bureau
Saturday, August 15, 2020

 

തൃശൂർ: തൃശൂരിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രോട്ടോകോൾ ലംഘനമെന്ന് പരാതി. വിദ്യാഭ്യാസ മന്ത്രി, ചീഫ് വിപ്പ് എന്നിവർ ഉണ്ടായിട്ടും ജില്ലാ കളക്ടർ പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമാണെന്ന് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം.  കാബിനറ്റിൽ ഉള്ളവരെ പോലും മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.