പുകയാക്രമണത്തിലെ പ്രതിഷേധം; മൂന്നു കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

Jaihind Webdesk
Friday, January 12, 2024

 

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ച മൂന്നു കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. കെ. ജയകുമാർ, അബ്ദുൽ ഖാലിക്, വിജയ് വസന്ത് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഇവരുടെ ഖേദപ്രകടനം ലോക്സഭാ പ്രിവിലേജ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാർലമെന്‍റിലുണ്ടായ പുകയാക്രമണത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു സസ്പെന്‍ഷന്‍.

അസമിലെ ബാർപേട്ടയിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് അബ്ദുൽ ഖാലിഖ്. വിജയ് വസന്ത് കന്യാകുമാരിയിൽനിന്നുള്ള കോൺഗ്രസ് എംപിയും കെ. ജയകുമാർമിഴ്‌നാട്ടിലെ നാമക്കലിൽനിന്നുള്ള കോൺഗ്രസ് എംപിയുമാണ്. പുകയാക്രമണത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 146 പ്രതിപക്ഷ എംപിമാരെയാണ് ശൈത്യകാലസമ്മേളനത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.