ഡല്‍ഹിയില്‍ സംഘർഷം; ഡല്‍ഹി ഗേറ്റിന് മുന്നില്‍ വാഹനത്തിന് തീയിട്ടു ; ലാത്തിച്ചാർജ്

Jaihind News Bureau
Friday, December 20, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വീണ്ടും സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി. ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്നും ജന്തർ മന്തറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡല്‍ഹി ഗേറ്റിന് മുന്നില്‍ പൊലീസ് തടയുകയായിരുന്നു.

ഡല്‍ഹി ഗേറ്റിന് മുന്നില്‍ വാഹനത്തിന് തീയിട്ടതിന് പിന്നാലെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.